കോന്നി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ; ഈ വർഷം 100 സീറ്റിൽ അഡ്മിഷനെന്ന് ആരോഗ്യ വകുപ്പ്മന്ത്രി
പത്തനംതിട്ട: ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം കോന്നി സർക്കാർ മെഡിക്കൽ കോളേജിന് ലഭിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഈ വർഷം തന്നെ 100 എംബിബിഎസ് സീറ്റുകളിൽ അഡ്മിഷൻ തുടങ്ങും.
മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകളെപ്പോല കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ് നടന്നു വരുന്നതെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം ആര്‍ ഐ, കാത്ത്‌ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. നിലവിൽ കോന്നി മെഡിക്കല്‍ കോളേജില്‍ ഒപി, ഐപി, അത്യാഹിത വിഭാഗം ആരംഭിച്ചിട്ടുണ്ട്. അക്കാഡമിക് ബ്ലോക്ക് പൂര്‍ത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.