Sports
കോപ്പ അമേരിക്ക: ബ്രസീലിനെ സമനിലയില്‍ തളച്ച് വെനസ്വേല
കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തില്‍ നാട്ടുകാരായ ബ്രസീലിന് സമനില. വെനസ്വേലയാണ് ബ്രസീലിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയത്. എന്നാല്‍ ബൊളീവിയക്കെതിരെ പുറത്തെടുത്ത മികവ് വെനസ്വേലക്കെതിരെ കഴിഞ്ഞില്ല. വെനസ്വേലന്‍ വലയില്‍ പന്ത് എത്തിയെങ്കിലും ബ്രസീല്‍ ‘വാറില്‍’ കുരുങ്ങി. ഗബ്രിയേല്‍ ജീസസ്, ഫിര്‍മീന്യോ കുട്ടീഞ്ഞോ എന്നിവരായിരുന്നു പന്ത് വലയിലെത്തിച്ചിരുന്നത്.
Comments