മാറഡോണയുടെ മരണം കുടുംബഡോക്ടര്‍ക്കുനേരെ ശിക്ഷ വരുന്നു

ഫുഡ്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. കുടുംബഡോക്ടറും മെഡിക്കല്‍ സഘത്തിലെ ഏഴുപേരും ഉള്‍പ്പെടെ പ്രതികളായി. ശിക്ഷ വിധിച്ചേക്കും.

മറഡോണയുടെ ന്യൂറോ സര്‍ജന്‍ ലിയോപോള്‍ല്യൂക്ക്, സൈക്ക്യാട്രിസ്റ്റ് അഗസ്റ്റീന കൊസച്ചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘത്തിനെതിരെ ഗൗരവമേറിയ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റം ചുമത്തും. കുറ്റം തെളിഞ്ഞാല്‍ എട്ടു മുതല്‍ 25 വര്‍ഷം വരെ തടവു ലഭിക്കാം. കുറ്റാരോപിതരെ രാജ്യം വിടുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

ഹൃദയാഘാതം മൂലം കഴിഞ്ഞ നവംബറിലാണ് മറഡോണ മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍ രംഗത്ത് വന്നതോടെ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവല്‍ക്കരിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെയും പുറത്തുവന്ന തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തുന്നത്.

മരണത്തിനു കാരണം ഡോക്ടര്‍മാരുടെ അശ്രദ്ധ അല്ല. എന്നാല്‍,അദ്ദേഹം മരിക്കുമെന്ന് അറിയാമായിരുന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നാണ് കണ്ടെത്തല്‍. മറഡോണ അവസാനകാലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യം മെഡിക്കല്‍ സംഘത്തിന് അറിയാമായിരുന്നുവെന്നതിന്റെ തെളിവകളും ലഭിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!