CALICUTDISTRICT NEWS
കോരപ്പുഴപ്പാലം ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: കോരപ്പുഴപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണെന്നും ഫെബ്രുവരിയിൽ നാടിനു സമർപ്പിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസകരമായ മികച്ച യാത്രാനുഭവം നൽകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. കോരപ്പുഴയിലെ മണലും ചെളിയും നീക്കി പുഴയുടെ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവിൽ നേരിടുന്ന പ്രതിസന്ധി ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വകുപ്പ്തല നടപടികൾ ഊർജ്ജിതമാക്കണമെന്നും കൃത്യമായ പ്ലാൻ തയ്യാറാക്കണമെന്നും ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടർ എസ്.സാംബശിവ റാവു ആവശ്യപ്പെട്ടു. 28 -ന് കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരാനും ധാരണയായി. ഡെപ്യുട്ടി കലക്ടർ ബിജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments