കോര്‍പ്പറേഷന്റെ മിന്നല്‍ പരിശോധനയില്‍ 46 സ്ഥാനങ്ങള്‍ക്ക് നോട്ടീസ്

കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നഗരത്തില്‍ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ പുറത്തുവന്നത് നഗരത്തിലെ ഹോട്ടലുകളുടെ അടുക്കളകളിലെ ഞെട്ടിക്കുന്ന കാഴ്ചകള്‍.

പഴകിയ ചോറ്, മുട്ട, ചിക്കന്‍, മട്ടണ്‍, ബീഫ്, ഐസ്‌ക്രീം, പൊറോട്ട, മീന്‍, ഫ്രൈഡ് റൈസ് എന്നിവയും പാചകം ചെയ്യാത്ത ഇറച്ചികളും മത്സ്യവും അഴുകിയ പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം കണ്ടെത്തി. പലതും പുഴുവരിച്ച നിലയിലാണ്. വൃത്തിയാക്കാതെയാണ് ഇറച്ചിയും മീനുമെല്ലാം പാചകം ചെയ്തതെന്നും പരിശോധനാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയിലേറെ പഴക്കമുള്ളവയും ഉപയോഗിക്കാനാവാത്ത ഭക്ഷണവും പിടിച്ചെടുത്തവയിലുണ്ട്.

 

പല പ്രമുഖ ഹോട്ടലുകളുടെയും അടുക്കള വളരെ വൃത്തിഹീനമാണ്. അടുക്കളയിലും സമീപത്തുമെല്ലാം ആഹാരാവശിഷ്ടങ്ങളും അഴുക്കുവെള്ളവും കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാക്കുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. പാചകംചെയ്ത ഭക്ഷണം തുറന്നിട്ടിരിക്കുകയാണ്. ഈച്ചയും മറ്റു പ്രാണികളുമെല്ലാം വന്നിരിക്കുന്നുണ്ട്. പാചകം ചെയ്യുന്ന പാത്രങ്ങള്‍ കഴുകാത്തവരുമുണ്ട്.

 

ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തൊഴിലാളികളുടെ ശുചിത്വവും വളരെ മോശമാണ്. 90 ശതമാനം ഹോട്ടലുകളുടെ തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡില്ല. പാചകത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക്, പകരുന്ന രോഗങ്ങളില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്ലാതെയാകുന്നതോടെ ജീവനക്കാരുടെ ശുചിത്വം ഉറപ്പാക്കാനാവാതെ വരും. നിരോധിത പ്ലാസ്റ്റിക് ബാഗുകളും വ്യാപകമായി പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ സൂക്ഷിക്കുന്ന ഒട്ടേറെ ഹോട്ടലുകളുണ്ട്. ഹോട്ടലുകളുടെ പിറകുവശം എലികളുടെ താവളമാണ്. സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്റ്റോറും ഇല്ലാത്ത സ്ഥാപനങ്ങളുണ്ട്. ആഴ്ചകള്‍ പഴക്കമുള്ള എണ്ണ മാറ്റാതെ ഉപയോഗിക്കുന്നതും പിടിച്ചെടുത്തിട്ടുണ്ട്.

 

ലൈസന്‍സില്ലാത്തതു മുതല്‍ അടുക്കളയിലെ ജനറേറ്റര്‍ വരെ
കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം വ്യാഴാഴ്ച രാവിലെ 59 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 46 സ്ഥാപനങ്ങളും വളരെ മോശം അവസ്ഥയിലായിരുന്നു. എഴു ദിവസത്തിനകം അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ഇവര്‍ക്ക് നല്‍കിയിരുന്നു. പഴകിയ ഭക്ഷണത്തിനും വൃത്തിഹീനമായ അന്തരീക്ഷത്തിനും ഒപ്പം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവ വരെയുണ്ടായിരുന്നു.

 

കുന്നുംപുറം ഓപ്പണ്‍ ഹൗസില്‍ അടുക്കളയ്ക്കുള്ളിലാണ് ജനറേറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. പുളിമൂട് ആര്യാസില്‍ പാചകംചെയ്യുന്ന സ്ഥലത്ത് പക്ഷികളും പ്രാണികളുമെല്ലാം കടന്നുവരാവുന്ന തരത്തിലാണ്. ഇവിടെയും ഓവര്‍ബ്രിഡ്ജിലെ ഹോട്ടല്‍ സഫാരി, സിറ്റി ടവര്‍ എന്നിവിടങ്ങളിലും ആഹാരം പാചകംചെയ്യുന്ന പാത്രങ്ങള്‍ വൃത്തിഹീനമാണ്. ചിരാഗ് ഇന്നില്‍നിന്ന് മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ള ചോറും ഐസ്‌ക്രീമും പഴവര്‍ഗങ്ങളും കണ്ടെത്തിയതായും കോര്‍പ്പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഹോട്ടല്‍ പങ്കജിന്റെ പൊതു ശുചിത്വനിലവാരം തൃപ്തികരമല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

 

തമ്പാനൂര്‍ അരുളകം, ന്യൂ പാരഗണ്‍, അട്ടക്കുളങ്ങര ബുഹാരി എന്നിവിടങ്ങളിലെ ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിച്ചിട്ടില്ല. തമ്പാനൂര്‍ ശ്രീനാരായണ റസ്റ്റോറന്റ്, ഇന്ത്യന്‍ കോഫി ഹൗസ് എന്നിവയുടെ വാട്ടര്‍ടാങ്ക് വൃത്തിഹീനമാണ്. മണക്കാട് റാഹത്തില്‍നിന്ന് ഉപയോഗശൂന്യമായ ബിരിയാണി, ചിക്കന്‍, വെണ്ണ എന്നിവയാണ് പിടിച്ചെടുത്തത്. മണക്കാട് ഡീനത്ത് ഹോട്ടലിന്റെ അടുക്കള മറ്റൊരു സ്ഥലത്ത് ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഓവര്‍ബ്രിഡ്ജിലെ സിറ്റി ടവര്‍ എന്ന ഹോട്ടലിന് നഗരസഭയുടെ ലൈസന്‍സില്ല. പാളയത്തെ സംസം, എം.ആര്‍.എ. തുടങ്ങിയ ഹോട്ടലുകളുടെ കോമ്പൗണ്ടിനുള്ളില്‍ അഴുക്കുവെള്ളവും ആഹാരാവശിഷ്ടങ്ങളും കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാക്കുന്നുണ്ട്.

 

വൃത്തിയില്ലാത്ത അടുക്കള, പാത്രങ്ങള്‍, അനുബന്ധ സ്ഥലങ്ങള്‍
മണക്കാട് സീനത്ത് ഹോട്ടല്‍, അശ്വതി ടീസ്റ്റാള്‍മണക്കാട്, ഹോട്ടല്‍ പങ്കജ് സ്റ്റാച്യു, തമ്പാനൂര്‍ ഹോട്ടല്‍ സഫാരി, കുന്നുംപുറം ഓപ്പണ്‍ഹൗസ്, പുളിമൂട് ആര്യാസ്, സെക്രട്ടേറിയറ്റ് ചിരാഗ് ഇന്‍, പുളിമൂട് ഹോട്ടല്‍ ഗീത്, സ്റ്റാച്യു ഹോട്ടല്‍ സ്റ്റാച്യു, പാളയം സംസം റസ്‌റ്റോറന്റ്, പാളയം എം.ആര്‍.എ. റസ്‌റ്റോറന്റ്, കാലടി ഹോട്ടല്‍ കൃഷ്ണദീപം, മാഞ്ഞാലിക്കുളം ഹോട്ടല്‍ വിനോദ്, മാഞ്ഞാലിക്കുളം ഹോട്ടല്‍ അനന്താസ്, തമ്പാനൂര്‍ ഹോട്ടല്‍ മുരളി, അട്ടക്കുളങ്ങര ഇഫ്താര്‍, മണക്കാട് ബിസ്മി, അട്ടക്കുളങ്ങര അയാസ്, അട്ടക്കുളങ്ങര ബുഹാരി, കിഴക്കേക്കോട്ട സണ്‍വ്യൂ, ഓവര്‍ ബ്രിഡ്ജ് സിറ്റിടവര്‍, തമ്പാനൂര്‍ അരുളകം ഹോട്ടല്‍, തമ്പാനൂര്‍ ന്യൂ പാരഗണ്‍, തമ്പാനൂര്‍ ഇന്ത്യന്‍ കോഫി ഹൗസ്, തമ്പാനൂര്‍ ഹോട്ടല്‍ ചിഞ്ചൂസ്, തമ്പാനൂര്‍ ശ്രീനാരായണ റസ്‌റ്റോറന്റ്, കെ.എസ്.ആര്‍.ടി.സി. ഇന്ത്യന്‍ കോഫി ഹൗസ്, കിള്ളിപ്പാലം ഹോട്ടല്‍ അന്നപൂര്‍ണ്ണ, കരമന ഹോട്ടല്‍ ഫാത്തിമ, കരമന സ്‌നാഫ് കിച്ചന്‍.

 

പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍
റാഹത്ത് ഹോട്ടല്‍മണക്കാട്, അല്‍ സഫാ റസ്റ്റോറന്റ്കമലേശ്വരം, സ്റ്റാച്യുവിലെ ഹോട്ടല്‍ പങ്കജ്, തമ്പാനൂര്‍ ഹോട്ടല്‍ സഫാരി, കുന്നുംപുറം ഓപ്പണ്‍ഹൗസ്, സെക്രട്ടേറിയറ്റ് ചിരാഗ് ഇന്‍, പുളിമൂട് ഹോട്ടല്‍ ഗീത്, പാളയം എം.ആര്‍.എ. റസ്‌റ്റോറന്റ്, കരമന നെസ്റ്റ് റസ്‌റ്റോറന്റ്, കാലടി ഹോട്ടല്‍ കൃഷ്ണദീപം, പാളയം ഹോട്ടല്‍ സ്വാഗത്, സ്റ്റാച്യു ട്രിവാന്‍ഡ്രം ഹോട്ടല്‍, ഹോട്ടല്‍ ടൗണ്‍ ടവര്‍, മാഞ്ഞാലിക്കുളം ഹോട്ടല്‍ വിനോദ്, മാഞ്ഞാലിക്കുളം ഹോട്ടല്‍ അനന്താസ്, തമ്പാനൂര്‍ ഹോട്ടല്‍ മുരളി, തമ്പാനൂര്‍ ഗുരുവായൂരപ്പന്‍ ഹോട്ടല്‍, ഹോട്ടല്‍ ട്രാവന്‍കൂര്‍ അരമന, അട്ടക്കുളങ്ങര ബിസ്മി, അട്ടക്കുളങ്ങര ഇഫ്താര്‍, മണക്കാട് ഡീനത്ത്, മണക്കാട് ബിസ്മി, അട്ടക്കുളങ്ങര അയാസ്, അട്ടക്കുളങ്ങര ബുഹാരി, കിഴക്കേക്കോട്ട സണ്‍വ്യൂ, ഓവര്‍ബ്രിഡ്ജ് സിറ്റിടവര്‍, തമ്പാനൂര്‍ ന്യൂ പാരഗണ്‍, തമ്പാനൂര്‍ ഹോട്ടല്‍ ചിഞ്ചൂസ്,

 

ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍
കമലേശ്വരം തന്നൂസ് റസ്റ്റോറന്റ്, അശ്വതി ടീസ്റ്റാള്‍മണക്കാട്, ഗീതാഞ്ജലി ടിഫിന്‍ സെന്റര്‍മണക്കാട്, അല്‍ സഫാ റസ്റ്റോറന്റ്കമലേശ്വരം, ഹോട്ടല്‍ പങ്കജ് സ്റ്റാച്യു, തമ്പാനൂര്‍ ഹോട്ടല്‍ സഫാരി, കുന്നുംപുറം ഓപ്പണ്‍ഹൗസ്, പുളിമൂട് ആര്യാസ്, സെക്രട്ടേറിയറ്റ് ചിരാഗ് ഇന്‍, പുളിമൂട് ഹോട്ടല്‍ ഗീത്, സ്റ്റാച്യു ഹോട്ടല്‍ സ്റ്റാച്യു, പാളയം സംസം റസ്‌റ്റോറന്റ്, പാളയം എം.ആര്‍.എ. റസ്‌റ്റോറന്റ്, പി.ആര്‍.എസ്. ഹോസ്പിറ്റന്‍ കാന്റീന്‍, കരമന നെസ്റ്റ് റസ്‌റ്റോറന്റ്, പാളയം ഹോട്ടല്‍ സ്വാഗത്, മാഞ്ഞാലിക്കുളം ഹോട്ടല്‍ വിനോദ്, മാഞ്ഞാലിക്കുളം ഹോട്ടല്‍ അനന്താസ്, അട്ടക്കുളങ്ങര ഇഫ്താര്‍, മണക്കാട് ഡീനത്ത്, മണക്കാട് ബിസ്മി, അട്ടക്കുളങ്ങര അയാസ്, കിഴക്കേക്കോട്ട സണ്‍വ്യൂ, ഓവര്‍ബ്രിഡ്ജ് സിറ്റിടവര്‍, തമ്പാനൂര്‍ അരുളകം ഹോട്ടല്‍, തമ്പാനൂര്‍ ന്യൂ പാരഗണ്‍, തമ്പാനൂര്‍ ഹോട്ടല്‍ ആര്യാസ് പാര്‍ക്ക്, തമ്പാനൂര്‍ ഇന്ത്യന്‍ കോഫി ഹൗസ്, തമ്പാനൂര്‍ ഹോട്ടല്‍ ചിഞ്ചൂസ്, തമ്പാനൂര്‍ ശ്രീനാരായണ റസ്‌റ്റോറന്റ്, കെ.എസ്.ആര്‍.ടി.സി. ഇന്ത്യന്‍ കോഫി ഹൗസ്, കിള്ളിപ്പാലം ഹോട്ടല്‍ അന്നപൂര്‍ണ്ണ, കരമന ഹോട്ടല്‍ ഫാത്തിമ, കരമന സ്‌നാഫ് കിച്ചണ്‍.

 

വൃത്തിയില്ലാത്ത രീതിയില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളവര്‍
ഹോട്ടല്‍ പങ്കജ് സ്റ്റാച്യു, തമ്പാനൂര്‍ ഹോട്ടല്‍ സഫാരി, പുളിമൂട് ആര്യാസ്, ഹോട്ടല്‍ ടൗണ്‍ ടവര്‍, മാഞ്ഞാലിക്കുളം ഹോട്ടല്‍ വിനോദ്, അട്ടക്കുളങ്ങര ബിസ്മി ഹോട്ടല്‍, അട്ടക്കുളങ്ങര ഇഫ്താര്‍, മണക്കാട് ഡീനത്ത്, അട്ടക്കുളങ്ങര ബുഹാരി, തമ്പാനൂര്‍ അരുളകം ഹോട്ടല്‍, തമ്പാനൂര്‍ ന്യൂ പാരഗണ്‍.

 

സോഷ്യല്‍ മീഡിയയിലും ഹിറ്റ്കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിലെ 46 ഹോട്ടലുകളില്‍ പഴകിയ ഭക്ഷണവും വൃത്തിഹീനമായ അവസ്ഥയും കണ്ടെത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും വൈറലായി. പരിശോധനയില്‍ കണ്ടെത്തിയ ഹോട്ടലുകളുടെ വിശദമായ റിപ്പോര്‍ട്ടുതന്നെ തയ്യാറാക്കി മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നല്‍കണമെന്ന് നിര്‍ദേശിച്ചത് മേയര്‍ വി.കെ.പ്രശാന്തായിരുന്നു. ഇതനുസരിച്ച് ആറര പേജുള്ള വിശദമായ റിപ്പോര്‍ട്ടാണ് ജീവനക്കാര്‍ തയ്യാറാക്കിയത്. ഹോട്ടലുകളുടെ പേരുകള്‍ അടങ്ങുന്ന ഈ റിപ്പോര്‍ട്ടാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ ഷെയര്‍ ചെയ്തതതും സോഷ്യല്‍ മീഡിയയില്‍ വൈറലായതും.

Comments

COMMENTS

error: Content is protected !!