പ്രളയാനന്തര പുനർനിർമാണത്തിനായി വികസന സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. 28 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എന്ന നിലയിലാണ്. ഇനി 27 റൺസ് കൂടിയാണ് അവർക്ക് ജയിക്കാൻ ആവശ്യമുള്ളത്. വെടിക്കെട്ട് ബാറ്റിംഗുമായി ടീമിനെ മുന്നിൽ നിന്നു നയിച്ച ഓപ്പണർ ജേസൻ റോയിയുടെ മികവിലാണ് ഇംഗ്ലണ്ട് കുതിച്ചത്.

 

ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ എല്ലാവരും ബുദ്ധിമുട്ടിയ പിച്ചിൽ ഇംഗ്ലീഷ് ഓപ്പണർമാർ അനായാസം ബാറ്റ് വീശി. സ്റ്റാർക്കിനെയും കമ്മിൻസിനെയും ബഹ്രണ്ടോർഫിനെയുമൊക്കെ അനായാസം നേരിട്ട ഇംഗ്ലീഷ് ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 124 റൺസാണ് കൂട്ടിച്ചേർത്തത്. 34 റൺസെടുത്ത ജോണി ബാരിസ്റ്റോയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മിച്ചൽ സ്റ്റാർക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 18ആം ഓവറിൽ ഈ സഖ്യം വേർപിരിഞ്ഞതിനു ശേഷം ഏറെ വൈകാതെ തന്നെ ജേസൻ റോയിയും പവലിയനിൽ മടങ്ങിയെത്തി. 65 പന്തുകളിൽ 85 റൺസെടുത്ത റോയിയെ കമ്മിൻസിൻ്റെ പന്തിൽ അലക്സ് കാരി പിടികൂടി.

 

മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ജോ റൂട്ട്-ഓയിൻ മോർഗൻ സഖ്യത്തിന് യാത്ര എളുപ്പമായിരുന്നു. ഇരുവരും ചേർന്ന് 50 റൺസ് ഇതുവരെ കൂട്ടിച്ചേർത്തിട്ടുണ്ട്. 33 റൺസ് വീതമാണ് ഇരുവരും സ്കോർ ചെയ്തിരിക്കുന്നത്.
Comments

COMMENTS

error: Content is protected !!