ANNOUNCEMENTSKOYILANDILOCAL NEWS
കോളെജ് വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു
കൊയിലാണ്ടി: കോളെജ് വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു.തിരുവങ്ങൂർ വെളുത്താടത്ത് അഹമ്മദ് കോയയുടെയും റൗദയുടെയും മകൾ ഷഹല (16.) മരിച്ചത്.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെ കോഴിക്കോട് ട്യൂഷൻ ക്ലാസിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ട്യൂഷന് പോകാതെ വീടിനടുത്തുള്ള തിരുവങ്ങുർ അണ്ടി കമ്പനിക്ക് സമീപത്തെ പുഴയിൽ ചാടുകയായിരുന്നു.
അഗ്നി രക്ഷാ സേന എത്തി കൂട്ടിയെ കൊയിലാണ്ടി ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് കോളെജ് പ്രവേശനം നേടിയത്.
Comments