അടച്ചിടൽ, നിയന്ത്രണ അധികാരങ്ങൾ കലക്ടർമാർക്ക്. നിയമം പാസായി

സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന ‘2012ലെ  കേരള സാംക്രമിക രോഗങ്ങൾ ബിൽ’  നിയമസഭ ഏകകണ്‌ഠമായി പാസാക്കി. നേരത്തേ ഓർഡിനൻസായി പുറപ്പെടുവിച്ച നിയമ ഭേദഗതിയാണ്‌  നിയമമാക്കിയത്‌.

സാംക്രമികരോഗം പിടിക്കുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയർന്നാൽ നടപടി കൈക്കൊള്ളാൻ  കലക്ടർമാരെ അധികാരപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. രോഗം പകരാൻ സാധ്യതയുണ്ടെങ്കിൽ ഒത്തുചേരൽ, ആഘോഷം, ആരാധന എന്നിവ നിരോധിക്കാൻ ഇനി സർക്കാരിന് നിയമ പരമായ അധികാരമുണ്ടാവും.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്നവരെ ക്വാറന്റൈനിൽ വയ്ക്കാനും അവരെ പരിശോധിക്കാനുമുള്ള അധികാരവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യമെന്ന് തോന്നുന്ന കാലത്തോളം  അതിർത്തികൾ അടച്ചിടാനും അധികാരമുണ്ട്‌. അധികാരപ്പെടുത്തിയ  ഉദ്യോഗസ്ഥനെ തടഞ്ഞാൽ  രണ്ട് വർഷംവരെ ശിക്ഷയോ പതിനായിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ആണ്  ശിക്ഷ.

ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ്‌ സർക്കാരിന്റെ മുഖ്യ ചുമതലയെന്നും അതിന്റെ ഭാഗമായാണ്‌ കേരള സാംക്രമിക രോഗങ്ങൾ ബിൽ കൊണ്ടുവന്നതെന്നും മന്ത്രി വീണ ജോർജ്‌ പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!