കക്കോടി: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡാഷിനുള്ളിൽനിന്ന് പുകയുയരുകയും തുടർന്ന് മിനിറ്റുകൾക്കകം കാർ കത്തിനശിക്കുകയും ചെയ്തു. ആർമി ഉദ്യോഗസ്ഥനായ പി എസ് സ്റ്റെജിത്തിന്റ കാറാണ് കത്തിയത്.
പയിമ്പ്രയിലെ വീട്ടിൽനിന്ന് കക്കോടി റൂബി ഓഡിറ്റോറിയത്തിലെ കാലിക്കറ്റ് ഡിഫൻസ് ക്ലബ്ബിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോകുംവഴി ചാലിൽ താഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോഴാണ് കാറിന്റെ ഡാഷിന്റെയുള്ളിൽനിന്ന് പുകയുയരുന്നത് കണ്ടത്. ഉടൻ ഭാര്യ അക്ഷയയെയും മകൻ മൂന്നരവയസ്സുള്ള സാത്വിക് ദേവിനെയും തൊട്ടടുത്ത കടയിലേക്ക് മാറ്റി. കാർ പൂർണമായി കത്തിനശിച്ചു.
വിവരമറിഞ്ഞ് വെള്ളിമാട്കുന്ന് ഫയർഫോഴ്സ് എത്തിയതിനാൽ തീ മറ്റുസ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കാനായി. കാറിലുണ്ടായിരുന്ന രേഖകളെല്ലാം കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടായിരിക്കും കാരണമെന്നാണ് അനുമാനിക്കുന്നത്.
Comments