കോഴിക്കോട് ചികിത്സാപിഴവ് കാരണം നവജാത ശിശുവിൻ്റെ കൈ ഞരമ്പ് പൊട്ടി ചലന ശേഷി നഷ്ടമായതായി പരാതി

കോഴിക്കോട്: ചികിത്സാപിഴവ് കാരണം നവജാത ശിശുവിൻ്റെ കൈ ഞരമ്പ് പൊട്ടി ചലന ശേഷി നഷ്ടമായതായി പരാതിയുമായി കുഞ്ഞിന്റെ മാതാപിതാക്കൾ. താമരശ്ശേരി ചമലിലെ ലിൻറു – രമേഷ് രാജു ദമ്പതികളുടെ മകൾ ആരതിയുടെ വലത് കൈയുടെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. 2021 ഓഗസ്റ്റ് 17നായിരുന്നു സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു.

താമരശ്ശേരി റിവർഷോർ ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്ന ജാസ്മിനെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ചികിത്സാ ചെലവ് വഹിക്കാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും പിന്നീട് അതുണ്ടാവാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.

Comments

COMMENTS

error: Content is protected !!