CRIMEDISTRICT NEWS

കോഴിക്കോട് കല്യാണ വീട്ടിൽ മോഷണം

കോഴിക്കോട് കല്യാണം നടക്കുന്ന വീട്ടിൽ മോഷണം നടന്നു. വെള്ളിയോട് എം എൻ ഹാഷിം തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. വധുവിനെ അണിയിക്കാനായി അലമാരയിൽ കരുതിവെച്ച സ്വർണാഭരണമാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരം നിക്കാഹ് കർമ്മം നടന്നിരുന്നു.

നാദാപുരത്തെ വരന്റെ വീട്ടിൽ നിന്ന് നിക്കാഹ് കർമ്മം കഴിഞ്ഞതിനു ശേഷം വീട്ടിലെത്തി സ്വർണാഭരണം ഉള്ള അലമാര തുറന്നു നോക്കിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതായി മനസ്സിലായത്. ജ്വല്ലറിയിൽ നിന്ന് വാങ്ങിച്ച 30 പവനോളം വരുന്ന സ്വർണാഭരണമാണ് വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ചു വച്ചത്. വീട്ടുകാർ ഇന്നലെ രാത്രി തന്നെ വളയം പോലീസിൽ പരാതി നൽകി. ഇന്ന് രാവിലെ വിവാഹ വീട്ടിലെത്തി പോലീസും വിരലടയാളം വിദഗ്ധരും പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കിയതായി വളയം പോലീസ് അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button