കോഴിക്കോട് കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു

കോഴിക്കോട് കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ഇയാള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ജിതേഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.  

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി ഇയാള്‍ വീട്ടിലേക്ക് പോകുംവഴി ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ഇയാളുടെ പരുക്കുകള്‍ അതീവ ഗുരുതരമാണ്. ചോരയില്‍ കുളിച്ച് യുവാവ് വഴിയരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

Comments

COMMENTS

error: Content is protected !!