കോഴിക്കോട് കൊറിയർ സെന്റർ കേന്ദ്രീകരിച്ച് ലഹരിക്കടത്ത്

കോഴിക്കോട്: പ്രൊഫഷണൽ കൊറിയർ സെന്ററിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 10 ഗ്രാം എം.ഡി.എം.എയും 350 എൽ.എസ്.ഡി സ്റ്റാമ്പുകളും കണ്ടെത്തി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റാണ് പരിശോധന നടത്തിയത്. കൊറിയർ വാങ്ങാനെത്തിയ സൽമാനുൽ ഫാരിസ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു.

എം.ഡി.എം.എ കൊറിയറിൽ എത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൽമാനുൽ ഫാരിസി എന്ന പേരിൽ വരുന്ന കൊറിയർ ഓഫീസിൽ തന്നെ സൂക്ഷിക്കാൻ എക്‌സൈസ് നിർദേശിച്ചിരുന്നു. കൊറിയർ എത്തിപ്പോൾ വിവരം നൽകിയതിനെ തുടർന്നാണ് ഇത് സ്വീകരിക്കാനെത്തിയ് സൽമാനുൽ ഫാരിസിനെ പൊലിസ് കസ്റ്റഡിയിലെത്തുന്നത്.

വലിയ തോതിൽ കരഞ്ഞു ബഹളം വെച്ചാണ് സൽമാൻ എക്‌സൈസിന് മുന്നിൽ കീഴടങ്ങിയത്. പാർസൽ തന്റേതല്ലെന്നും റമീസ് എന്ന ആളുടെതാണെന്നുമാണ് സൽമാൻ പറയുന്നത്.

Comments

COMMENTS

error: Content is protected !!