കോഴിക്കോട് കോർപ്പറേഷന്റെ പഴയ ഓഫീസ് കെട്ടിടം ചരിത്ര മ്യൂസിയമാക്കി സംരക്ഷിക്കും-മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് കോർപ്പറേഷന്റെ പഴയ ഓഫീസ് കെട്ടിടം പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോർപ്പറേഷനിൽ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് വകയിരുത്തി പ്രവൃത്തി നടത്തുന്നതിന് പുരാവസ്തു വകുപ്പ് നടപടി സ്വീകരിക്കും. മ്യൂസിയം സജ്ജീകരണത്തിന്റെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി കോർപ്പറേഷൻ കേന്ദ്ര സാംസ്കാരിക വകുപ്പിനു സമർപ്പിക്കും.പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് കേരള മ്യൂസിയത്തെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, വിവിധ സ്ഥിരം സമിതി ചെയർപേഴ്സൺമാർമാരായ ഒ.പി. ഷിജിന, പി.ദിവാകരൻ, പി.സി.രാജൻ, ഡോ എസ്.ജയശ്രീ, പി.കെ. നാസർ, സബ് കലക്ടർ വി.ചെൽസസിനി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മുൻ എം എൽ എ പ്രദീപ് കുമാർ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ എം.എസ്. ദിലീപ്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.