കോഴിക്കോട്‌ ഗവ. ചിൽഡ്രൻസ് ഹോമിനായി മൈതാനം ഒരുങ്ങി

കോഴിക്കോട് :ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് വ്യായാമത്തിനും വിനോദത്തിനുമായി  വിശാലമായ ഗ്രൗണ്ട് റെഡി. കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ കല്ലും ചരലും മൂടിക്കിടന്ന്‌ ഉപയോഗിക്കാതെ കിടന്ന മൈതാനത്തെ മാറ്റിയെടുത്തത്‌. ഡിസ്ട്രിക്ട് ലീഗൽ സർവീസസ് സെക്രട്ടറി സബ് ജഡ്ജ് എം പി ഷൈജലിന്റെ നിർദേശ പ്രകാരം കോഴിക്കോട് പ്രീ – റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററിലെ അമ്പതോളം വോളന്റിയർമാരും ജീവനക്കാരും  മണിക്കൂറുകളോളം പരിശ്രമിച്ചാണ്‌ മൈതാനം വൃത്തിയാക്കിയത്‌.  അന്തേവാസികൾക്ക് ഇവിടെ മറ്റു ബുദ്ധിമുട്ടുകളിലാതെ  മാനസിക, ശാരീരിക ഉണർവിനും, ശാരീരിക ക്ഷമതക്കും പരിശീലനം നടത്താം.
ഞായർ രാവിലെ തുടങ്ങിയ പ്രവൃത്തി ഏറെ സമയം നീണ്ടു. ഹോമിലെ കെയർ ടേക്കർമാർ, കൗൺസലർ തുടങ്ങിയവർ ലഘു ഭക്ഷണവുമായി എത്തി.  എം പി ഷൈജൽ ഉദ്യമം  ഉദ്‌ഘാടനം ചെയ്‌തു.   ജില്ലാ വനിതാ ശിശു വികസന ഓഫീസർ  യു അബ്ദുൽ ബാരി സ്വാഗതവും  അബൂബക്കർ നന്ദിയും  പറഞ്ഞു.  അഡ്വ. എ നവാസ് ജാൻ, പിആർടിസി  ഡയറക്ടർ ക്യാപ്റ്റൻ സറീന നവാസ്, ചിൽഡ്രൻസ് ഹോം കൗൺസലർ മൊഹ്സിൻ, കോച്ച് പി എം  ഫയാസ് എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!