സ്കൗട്ട് ആന്റ് ഗൈയ്ഡ് വിഷൻ പദ്ധതിയിൽ സ്വാതിയ്ക്ക് വീട് പണിതീരുന്നു

കൊയിലാണ്ടി: ഉപജില്ലയിൽ നിർദ്ധന വിദ്യാർത്ഥിക്ക് വീട് ഒരുക്കുന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റ വിഷൻ പദ്ധതിയിൽ, കെ കെ കിടാവ് മെമ്മോറിയൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കെ കെ സ്വാതിയ്ക്ക് സ്നേഹഭവനം ഒരുങ്ങുന്നു. വീടിന്റെ പ്രധാന കോൺഗ്രീറ്റു വരെ പൂർത്തിയായി. ഉപജില്ലയിലുള്ള 75 സ്കൂളുകളിൽ നിന്നുള്ള അധ്യാപകരിൽ നിന്ന് തുക കണ്ടെത്തിയാണ് ഇതുവരെ നിർമ്മാണം മുന്നോട്ടു പോയത്. ചേമഞ്ചേരി പഞ്ചായത്തിലെ നാലാം വാർഡിൽ കിണറുള്ള കണ്ടി വീട്ടിൽ പ്രസാദിൻ്റെ രണ്ട് പെൺമക്കളിൽ ഇളയവളാണ് സ്വാതി. ചെറു പ്രായത്തിൽ തന്നെ കണ്ണിന് കാൻസർ ബാധിച്ച് ചികിത്സയിലാണ്.

സ്വാതിയുടെ മൂത്ത സഹോദരിക്ക് ജൻമനാ കലശലായഅപസ്മാര രോഗിയുമാണ്. പ്രവാസിയായിരുന്ന പ്രസാദ് തൻ്റെ സമ്പാദ്യങ്ങളത്രയും മക്കളുടെ ചികിത്സക്കായാണ് വിനിയോഗിച്ചത്. മക്കളുടെ ചികിൽസക്ക് വേണ്ടി പ്രവാസ ജീവിതം മതിയാക്കി ഇപ്പോൾ നാട്ടിൽ പെയിൻ്റിംഗ് ജോലി ചെയ്യുന്നു. വിഷൻ പദ്ധതിയിൽ ആറ് അപേക്ഷകൾ കിട്ടിയതിൽ ഏറ്റവും അർഹതപ്പെട്ട കുടുംബമാണ് സ്വാതിയുടേത്.ഉപജില്ല തലത്തിൽ വിദ്യാഭ്യാസ ഓഫീസർ പി.പി സുധ ചെയർപേഴ്സനായും സ്കൗട്ട്സ് ലോക്കൽ സെക്രട്ടറി ബഷീർ വടക്കയിൽ കൺവീനറായും നിർമ്മാണ സമിതി രൂപീകരിച്ചിട്ടുണ്ട്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചെയർപേഴ്സണായും ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ വടക്കയിൽ കൺവീനറായുമുള്ള പ്രാദേശിക സംഘാടക സമിതിയാണ് വീട് നിർമാണത്തിന് നേതൃത്വം നൽകുന്നത് .മാർച്ച് 31ന് മുമ്പ് വീടുപണി പൂർത്തീകരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത് . തുടർ പ്രവർത്തനങ്ങൾക്ക് സുമനസ്സുകളുടെ സഹായം ലഭിച്ചാൽ മാത്രമേ പണിപൂർത്തീകരിക്കാൻ കഴിയൂവെന്ന് അവർ അറിയിച്ചു.

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ പൂക്കാട് ശാഖയിൽ സ്നേഹഭവനത്തിനായി എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
സംഭാവനകൾ അയക്കേണ്ട എക്കൗണ്ട് നമ്പർ
Account No.CMN10001001010581
IFSC .ICIC0000103
ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക്
ഗൂഗിൾ പേ നമ്പർ
9946665125
വി.കെ സാബിറ (ട്രഷറർ).

Comments

COMMENTS

error: Content is protected !!