കോഴിക്കോട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ ഫോസ്‌കോസിലൂടെ 63 കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിച്ചു

കോഴിക്കോട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന്‍ ഫോസ്‌കോസിലൂടെ 63 കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിച്ചു. 593 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത് 60 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി രണ്ടു ദിവസമായി നടത്തിയ പരിശോധനയില്‍ 136 കച്ചവട സ്ഥാപനങ്ങള്‍ക്കാണ് പൂട്ട്‌വീണത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ 13 സ്‌ക്വഡുകളായാണ് പരിശോധന നടത്തിയത്.

ലൈസന്‍സ് ഇല്ലാതെ കൊയിലാണ്ടി നന്തി ബസാറില്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിയ അജ്‌വ ഹോട്ടല്‍ ബുധനാഴ്ച തുറന്ന് പ്രവൃത്തിച്ചതോടെ പോലീസിന്റെ സഹായത്തോടെ ഭക്ഷ്യസുരക്ഷ ഓഫീസര്‍ വിജി വില്‍സണ്‍ സ്ഥലത്തെത്തി പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു.

ലൈസന്‍സിന് അപേക്ഷിക്കുകയും പിഴ അടയ്ക്കുകയും ചെയ്താല്‍ മാത്രമേ ഇനി കട തുറക്കാന്‍ അനുമതി നല്‍കും. സുരക്ഷ ലൈസന്‍സ് എടുക്കാത്ത മുഴുവന്‍ സംരംഭകരെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ ഫോസ്‌കോ നടപ്പിലാക്കിയത്.

Comments

COMMENTS

error: Content is protected !!