കോഴിക്കോട് ജില്ല യൂത്ത് റെഡ് ക്രോസ് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാപ്പാട് ബീച്ചിൽ മോക്ക് ഡ്രില്ലും ഫ്ലാഷ് മോബും സംഘടിപ്പിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
കാപ്പാട് തൂവാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കുറ്റിക്കാടുകൾക്കിടയിൽവച്ച് ലഹരി ഉപയോഗിക്കുകയായിരുന്ന രണ്ട് യുവാക്കളെ മറ്റു വിനോദസഞ്ചാരികളും നാട്ടുകാരും ചോദ്യം ചെയ്തു പിടികൂടി. ആൾക്കൂട്ടം സദാചാര പോലീസ് ആയി കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ അത് തടഞ്ഞുകൊണ്ട് പോലീസിനെ വിവരം അറിയിക്കുകയും മിനിറ്റുകൾക്കകം എസ് ഐ മാരായ സദാനന്ദൻ ടി,
അനിൽ കുമാർ കെ ടി,രജിത് പി എന്നിവരുടെ നേതൃത്വത്തിൽ എലത്തൂർ കോസ്റ്റൽ പോലീസ് സ്ഥലത്ത് എത്തി യുവാക്കളെ അറസ്റ്റ്ചെയ്തു സ്ഥിതി ശാന്തമാക്കി .തുടർന്ന് ആര്യ സന്തോഷ്, ഗോപിക ഗോപകുമാർ, അഹല്യ, ആൻജിയോ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി തഹസിൽദാർ സി പി മണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ ലഹരി വിരുദ്ധ സന്ദേശം നൽകി.റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ദീപു, മൊടക്കല്ലൂർ, വൈ ആർ സി കോഡിനേറ്റർ ബിജിത്ത് ആർ സി, തരുൺ കുമാർ, ശരത് ലാൽ, രോഷിത്, കാർത്തിക് കൃഷ്ണ അലോക് നാഥ്, ആൽവിൻ എം വി, സഹദ് ബിൻ ഷാരോഫ്, ആഗ്ന ഋതിൻ, രതുൽ എൻആർ, അമൽ ആനന്ദ്, തുടങ്ങിയവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.