റെഡ്ക്രോസ്: അപകട ഘട്ടത്തിൽ കരുത്ത് നൽകിയ സന്നദ്ധ സംഘം – ഇ കെ വിജയൻ എം എൽ എ

കുറ്റ്യാടി: അപകടഘട്ടത്തിലും ദുരന്തമുഖത്തും ഓടിയെത്തി സേവനനിരതരായ രാജ്യാന്തര സന്നദ്ധ സംഘമാണ് റെഡ്ക്രോസ് സൊസൈറ്റിയെന്നും പ്രളയ സമയത്തും കോവിഡ് കാലത്തും പ്രശംസനീയമായ ഇടപ്പെടലാണ് റെഡ് ക്രോസ് നടത്തിയതെന്നും ഇ കെ വിജയൻ എം എൽ എ പറഞ്ഞു. കുറ്റ്യാടിയിൽ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എഫ്എം ആർ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതായി പരിശീലനത്തിന് സന്നദ്ധരായ വളണ്ടിയർമാരെ അദ്ദേഹം അഭിനന്ദിച്ചു. റോഡ് അപകടകൾ, പ്രകൃതി ദുരന്തങ്ങൾ, ജല ജാഗ്രത എന്നീ വിഷയങ്ങളിൽ ഇടപ്പെടെണ്ട രീതികളെ കുറിച്ച് നടന്ന പരിശീലനത്തിൽ എഴുപത് വളണ്ടിയർമാർ പങ്കെടുത്തു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ദീപു. റെഡ്ക്രോസ് സന്ദേശം നൽകി. രഞ്ജീ കുറുപ്പ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ഹാഷിം നമ്പാട്ടിൽ, റെഡ് ക്രോസ് കുറ്റ്യാടി യൂണിറ്റ് ചെയർമാൻ സെഡ് എ സൽമാൻ , എം ഷഫീഖ്, ഹാഫിസ് വലിയ പറമ്പത്ത് എന്നിവർ സംസാരിച്ചു. നിരഞ്ജന വിശ്വനാഥ്, ആർ അഥുൽ, തരുൺ കുമാർ , അലോക് നാഥ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.


കുറ്റ്യാടി കേന്ദ്രമായി ദുരന്തമുഖത്ത് സേവനം ചെയ്യാൻ സന്നദ്ധരായ വളണ്ടിയർ ഗ്രൂപ്പ് സജ്ജമാക്കുക എന്നതാണ് പരിശീലന ലക്ഷ്യം. എസ്ജെ സജീവ് കുമാർ സ്വാഗതവും കെ പി സുരേഷ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!