കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപിങ് തൊഴിലാളി മരിച്ചു. പ്രദേശവാസികൾ മൃതദേഹവുമായ് വനം വകുപ്പ് ഓഫിസിൽ
കാട്ടുപന്നിയുടെ ആക്രമണത്തില്‍ റബർ ടാപിങ് തൊഴിലാളി മരിച്ചു. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വനം വകുപ്പ് ഓഫീസ് വളഞ്ഞു. കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിലാണ് മൃതദേഹവുമായി പ്രതിഷേധിച്ചത്.
ബന്ധുക്കളും നാട്ടുകാരും ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡില്‍ മൃതദേഹം കിടത്തി. കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വ്യാഴാഴ്ച ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് സമരം. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തു.
കാട്ടുപന്നി ശല്യം വ്യാപകമായിരിക്കയാണ്. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിനുള്ള നിയമം നിലവിലുണ്ടായിട്ടും അതിനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കുടിയേറ്റ മേഖലകൾക്ക് പുറമെ കാർഷികമ മേഖലകളിലും ഇവയുടെ ആക്രമണം പതിവായിരിക്കയാണ്.