DISTRICT NEWS

കോഴിക്കോട് നഗരം ചുറ്റിക്കാണാൻ കെ എസ് ആർ ടി സി ഡബിൾ ഡെക്കർ സർവീസ് ഒരുക്കുന്നു

കോഴിക്കോട് നഗരം ചുറ്റിക്കാണാൻ കെ എസ് ആർ ടി സി ഡബിൾ ഡെക്കർ സർവീസ് ഒരുക്കുന്നു. നിരവധി ടൂർ പാക്കേജുകൾ അവതരിപ്പിച്ച് വിജയകരമായി മുന്നേറുന്ന കെ എസ് ആർ ടി സി കോഴിക്കോട് എത്തുന്നവർക്കായി നഗരത്തിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്നു.

കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ്  കെ എസ് ആർ ടി സി ഡബിൾ ഡെക്കർ ബസ് സർവീസ്  ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ പ്ലാനിറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി -വരക്കൽ ബീച്ച് തുടങ്ങിയ ഇടങ്ങളിലേക്കായിരിക്കും ബസ് സർവ്വീസ് ഉണ്ടാകുക.

200 രൂപയാണ് ചാർജ്. ഉച്ച മുതൽ രാത്രിവരെ നഗരം ചുറ്റിക്കാണാൻ സാധിക്കും. തിരുവനന്തപുരം നഗരത്തിൽ ഈ പദ്ധതി നടപ്പിലാക്കി വൻ സ്വീകാര്യത ലഭിച്ച് വിജയകരമായി മുന്നോട്ട് പോകുന്ന പദ്ധതി കോഴിക്കോട് ടൂറിസത്തിന് ഒരു മുതൽകൂട്ടാകുമെന്നാണ് വിലയിരുത്തൽ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button