കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് സംഭവം. രാവിലെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. യാത്രക്കാരിടപെട്ടാണ് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. ആദ്യം ഇവിടേക്ക് സിറ്റി ബസെത്തുകയും തുടർന്ന് ലൈൻ ബസ് വരുകയും ചെയ്തു.
തൊട്ട് പുറകിലുള്ള ബസ് സ്റ്റോപ്പിൽ സിറ്റി ബസ് അധികസമയം നിർത്തിയിട്ടതുമായ ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. യാത്രക്കാർ നോക്കിനിൽക്കെയാണ് രണ്ടാമത്തെ ബസ് സ്റ്റോപ്പിൽ പരസ്പരം അസഭ്യം വിളിച്ചുകൊണ്ടുള്ള കൂട്ടയടി ഉണ്ടായത്.
തർക്കത്തിനിടെ ഡ്രൈവറുടെ മുഖത്ത് മുന്നിലുള്ള ബസ് ജീവനക്കാരൻ അടിച്ചു. ഇതിനെ തുടർന്നാണ് സാനിധ്യത്തിൽ അടി തുടങ്ങിയത്. പത്ത് മിനിട്ടോളം സംഘർഷം തുടർന്നിട്ടും പൊലീസ് എത്തിയിരുന്നില്ല. തുടർന്ന് യാത്രക്കാരും വിദ്യാർത്ഥികളും ഇടപെട്ടാണ് ബസ് ജീവനക്കാരെ പിടിച്ചുമാറ്റിയത്. ഇതുവരെ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.