കോഴിക്കോട് നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ ആറ് സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടി

കോഴിക്കോട്: നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടി. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂള്‍ബാറുകളിലുമായിരുന്നു പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വൃത്തിഹീനവുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഇവിടെങ്ങളില്‍ നിന്ന് പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി.കാസര്‍കോട്, വയനാട് ജില്ലകളിലടക്കം ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.

Comments

COMMENTS

error: Content is protected !!