CRIME
കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരിവേട്ട; 12 ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി
കോഴിക്കോട്: പന്തീരാങ്കാവിൽ വൻ ലഹരിവേട്ട. കൊണ്ടോട്ടി സ്വദേശി നൗഫൽ, ഫറോക്ക് സ്വദേശി ജംഷീദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 400 ഗ്രാം എം.ഡി.എം.എയാണ് ഇവരുടെ കയ്യിൽനിന്ന് കണ്ടെടുത്തത്. കോഴിക്കോട് വിതരണം ചെയ്യാനായി ബംഗളൂരുവിൽനിന്ന് എത്തിച്ചതായിരുന്നു ലഹരിമരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്റർ ലോക്കുമായി വരികയായിരുന്ന ലോറിയിലാണ് എം.ഡി.എം.എ കടത്തിയത്. ബംഗളൂരുവിൽനിന്ന് വൻ തോതിൽ ലഹരിമരുന്ന് കൊണ്ടുവന്ന് കോഴിക്കോട് ചില്ലറ വിൽപനക്കാർക്ക് കൈമാറുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
Comments