കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത: 14 മുതൽ ഗതാഗത നിയന്ത്രണം

കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന കൊ​ണ്ടോ​ട്ടി ബൈ​പാ​സി​ല്‍ ഇ​ന്റ​ര്‍ലോ​ക്ക് വി​രി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 14 മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്നു. പ്ര​വൃ​ത്തി ക​ഴി​യു​ന്ന​തു വ​രെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും എ​ട​വ​ണ്ണ​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കൊ​ള​ത്തൂ​രി​ല്‍നി​ന്നു തി​രി​ഞ്ഞ് മേ​ല​ങ്ങാ​ടി വ​ഴി കൊ​ണ്ടോ​ട്ടി ന​ഗ​ര​ത്തി​ലൂ​ടെ പോ​ക​ണം.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ രാ​മ​നാ​ട്ടു​ക​ര​യി​ല്‍ നി​ന്ന് കൂ​രി​യാ​ട്, വേ​ങ്ങ​ര വ​ഴി തി​രി​ഞ്ഞ് മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് പോ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

Comments
error: Content is protected !!