കോഴിക്കോട്‌ മാതൃ ശിശു കേന്ദ്രത്തിൽ കോവിഡ് ടെലി മെഡിസിൻ സംവിധാനം


കോഴിക്കോട്‌ മെഡിക്കൽ കോളേജിന് കീഴിലുള്ള മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രിയിൽ കോവിഡ് 19
ടെലിമെഡിസിൻ സംവിധാനം ഒരുങ്ങി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ നവീൻ.എ ഉദ്ഘാടനം ചെയ്തു.
രോഗികൾക്ക് വീഡിയോ ,ഓഡിയോ കാൾ വഴി കോവിഡ് സംശയ  നിവാരണം ചെയ്യാം.  സൂപ്രണ്ട് ഡോ. ശ്രീകുമാർ, കെ.എസ്.എസ്.എം റീജിയണൽ ഡയറക്ടർ ഡോ രാഹുൽ യൂ ആർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ നൂറുൽ അമീൻ  ഡോ അർജുൻ, സി.എ. ശ്രീലാൽ, പി ആർ ഒ സിതാര എന്നിവർ  സന്നിഹിതരായി.
ശിശുരോഗ വിഭാഗം രോഗികൾക്ക് രാവിലെ 9 മുതൽ 10 .30 വരെ 8593000419 എന്ന  നമ്പറിലും സ്ത്രീരോഗ വിഭാഗത്തിൽ 10 .30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ 8593000418 എന്ന  നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

 

Comments

COMMENTS

error: Content is protected !!