ബീച്ച്  ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കാൻ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ധാരണ പത്രം  


കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മെഡിക്കൽ  ഓക്സിജൻ പൈപ്പ് ലൈൻ നിർമ്മിച്ചുകൊടുക്കുന്നതു  സംബന്ധിച്ച്  മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ ജില്ലാ കലക്ടർ സാംബശിവ റാവുവിന് ധാരണ പത്രം  കൈമാറി.    ബീച്ച് ആശുപത്രിയിലെ  രണ്ടു വാർഡുകളിലെയും  60 ബെഡുകളിലേക്ക്
20 ദിവസത്തിനകം  ഓക്സിജൻ പൈപ്പ് ലൈൻ നിർമ്മിച്ച് നൽകാനാണ്  തീരുമാനം.    കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ  മലബാർ ചേ൦ബർ പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റുമാരായ എ൦. പി. എ൦. മുബഷിർ, നിത്യാനന്ദ് കാമത്ത്, ബീച്ച് ഹോസ്പിറ്റൽ ഡെ.സൂപ്രണ്ട്  ഡോ.സച്ചിൻ ബാബു , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ.എ.നവീൻ , ആർ എം ഒ .ഡോ. ശ്രീജിത്ത്,ജോ. സെക്രട്ടറി നയൻ ജെ. ഷാ, പ്രവർത്തക സമിതി അംഗങ്ങളായ ഡോ. ജെയ്ക്കിഷ് ജയരാജ്,  ടി. പി. എ൦. സജൽ മുഹമ്മദ്, മലബാർ ചേ൦ബർ റിലീഫ് കമ്മിറ്റി ചെയർമാൻ കെ. പി. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
റോട്ടറി ഡിസ്ടിക്ട്   രണ്ടു വാർഡുകളിൽ മെഡിക്കൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതു കൂടി പൂർത്തീകരിക്കുന്നതോടെ ബീച്ച് ആശുപത്രിയിലെ എല്ലാ ബെഡുകളിലും ഓക്സിജൻ ലഭിക്കും.

Comments

COMMENTS

error: Content is protected !!