CALICUTDISTRICT NEWSLOCAL NEWS
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രോഗി തൂങ്ങി മരിച്ചു
മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുൽപള്ളി സ്വദേശി രാജനാണ് (71) ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാൻ പുറത്തേക്കു പോയപ്പോഴായിരുന്നു രാജന്‍ തൂങ്ങിമരിച്ചത്.
ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ വാതിൽ അകത്തുനിന്നു കുറ്റിയിട്ടു. മരുന്നു നൽകാനായി നഴ്സെത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ രാജനെ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിത്താശയത്തിലെ കല്ലിനെ തുടർന്ന് ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്നു രാജന്‍.
Comments