ചെയറുകള്‍ സ്ഥാപിക്കാന്‍ ധാരണയായി


തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ പേരില്‍ ഒരു മലയാളം ചെയര്‍ തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാലയിലും, തമിഴ് സര്‍വകലാശാലയുടെ പേരില്‍ ഒരു ചെയര്‍ മലയാളസര്‍വകലാശാലയിലും സ്ഥാപിക്കുന്നതിന് മുന്നോടിയായി  മലയാളസര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളും തമിഴ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി. ബാലസുബ്രഹ്മണ്യവും തമ്മില്‍ തഞ്ചാവൂര്‍ സര്‍വകലാശാലയില്‍ വെച്ച് ചര്‍ച്ചനടത്തി. രണ്ട് സര്‍വകലാശാലകളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും  ധാരണയില്‍ എത്തി. ചെയറുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഡോ. കെ. ചിന്നപ്പന്‍, ഡോ.കെ.എം. അനില്‍, വി. സ്റ്റാലിന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!