കോഴിക്കോട് വിവിധ സ്റ്റേഷനുകളിലായി 65 ഗുണ്ടകൾ അറസ്റ്റിലായി

കോഴിക്കോട്: സംസ്ഥാന വ്യാപകമായുള്ള നടപടിയുടെ ഭാഗമായി കോഴിക്കോട് നഗരപരിധിയിൽ 65 ഗുണ്ടകൾ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റിലായി. ഇന്നലെ രാത്രി ആരംഭിച്ച പരിശോധനയും നടപടികളും ഇന്ന് രാവിലെയാണ് പൂർത്തിയായത്.

അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളുമുണ്ട്. ഓപ്പറേഷൻ കാവലിന്‍റെ ഭാഗമാ‍യാണ് നടപടി. ഇവർക്കെതിരെ കാപ്പ് ചുമത്തണോ എന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.

Comments
error: Content is protected !!