CALICUTDISTRICT NEWSMAIN HEADLINES
‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’: പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു
കോവിഡ് 19 നെതിരായ കേരളത്തിന്റെ പോരാട്ടം വ്യക്തമാക്കുന്ന ‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം’ എന്ന പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീക്ക് കൈമാറികൊണ്ട് സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിച്ചു.
കേരളം കോവിഡ് നിയന്ത്രണത്തിന് നല്‍കിയ സംഭാവനകള്‍, അതിനോട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ പ്രതികരണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. ഡോ.ബി. ഇക്ബാല്‍ ആണ് പുസ്തകത്തിന്റെ എഡിറ്റര്‍. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന പുസ്തകത്തില്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, രാജീവ് സദാനന്ദന്‍, പാട്രിക് ഹെല്ലര്‍, വിനോദ് റോയി, ഡോ.ചാന്ദ്‌നി ആര്‍, ഡോ.അനീഷ് റ്റി.എസ്, ഡോ.സുരേഷ് കുമാര്‍ എന്നിവരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു. കേരളം കോവിഡ് നിയന്ത്രണത്തിന് നല്‍കിയ സംഭാവനകളോടുള്ള സാര്‍വദേശീയ മാധ്യമങ്ങളുടെ പ്രതികരണങ്ങള്‍, അധിക വായനക്കുള്ള പുസ്തകങ്ങള്‍, അധിക വിവരങ്ങള്‍ക്കുള്ള വെബ്‌സൈറ്റുകള്‍ എന്നിവയാണ് ഉള്ളടക്കം. തിരുവനന്തപുരത്ത് മന്ത്രി തോമസ് ഐസക്ക് പുസ്തകം പ്രകാശനം ചെയ്തു.
Comments