പേരാമ്പ്രയിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷം കഠിന തടവും 65000 രൂപ പിഴയും ശിക്ഷ

കോഴിക്കോട്: പേരാമ്പ്രയിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷം കഠിന തടവും 65000 രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പേരാമ്പ്ര, കല്ലോട് സ്വദേശിയും അമ്പത്തിയാറുകാരനായ കുഞ്ഞമ്മദിനെ ശിക്ഷിച്ചത്.  2021 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എൽകെജി വിദ്യാർത്ഥിനിയെ ബലമായി ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്പെഷൽ ജഡ്ജ് എം സുഹൈബ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.മനോജ് അരൂർ ഹാജരായി.

Comments
error: Content is protected !!