CALICUTDISTRICT NEWSMAIN HEADLINES

കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരം നല്‍കണം

കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും  മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും വിവരം ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന്  മണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.  വിവരശേഖരണത്തിനായി ഒരു ഫോര്‍മാറ്റ് എല്ലാ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ട്.  ഫോര്‍മാറ്റ് ലഭ്യമാവാത്ത സ്ഥാപന മേധാവികള്‍ covidvaccinekkd@gmail.com  ഇമെയില്‍ വിലാസത്തില്‍ ഉടന്‍ ബന്ധപ്പെടണം.  വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള  എക്സല്‍ ഷീറ്റ്, നിര്‍ദേശങ്ങള്‍  എന്നിവ  nhmkozhikode blog ല്‍ ലഭ്യമാണ്.  nhmkkd.blogspot.comല്‍ നിന്നും   ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പെടുത്തിയശേഷം  covidvaccinekkd@gmail.com എന്ന വിലാസത്തില്‍  മെയില്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 7594001442

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button