DISTRICT NEWSKOYILANDILOCAL NEWSVADAKARA
കോവിഡ് സഹായ ഹസ്തവുമായ് പയ്യോളിയിലെ കെട്ടിടം ഉടമകൾ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈതാങ്ങുമായ് പയ്യോളിയിലെ കെട്ടിടം ഉടമകൾ രംഗത്ത്. കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ യൂണിറ്റ് പ്രവർത്തകർ പൾസി മീറ്ററുകൾ വാങ്ങി നഗരസഭയ്ക്ക് കൈമാറി. സഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ ഏറ്റു വാങ്ങി.
കോവഡ് സാഹചര്യത്തിൽ കഴിയുന്നവർക്കുള്ള കമ്മ്യൂണിറ്റി കിച്ചണിൽ രണ്ടു ദിവസത്തെ ഭക്ഷണ വിതരണവും ബിൽഡിങ് ഓണേഴ്സ് വകയായിരിക്കും. ഇതിനായി 10,000 രൂപയും സമാഹരിച്ചു നൽകി.
വൈസ് ചെയർമാൻ ഫാത്തിമ സി.പി, ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പയ്യോളി യൂണിറ്റ് പ്രസിഡൻ്റ് റസാഖ് ഹാജി കാട്ടിൽ, സെക്രട്ടറി കാസിം കളത്തിൽ, ജോയിൻ്റ് സെക്രട്ടറിമാരായ വി.വി മൊയ്തീൻ, ശ്രീനിവാസൻ പുതിയേടത്ത്, വൈസ് പ്രസിഡൻ്റ് ബഷീർ കളത്തിൽ എന്നിവർ പങ്കെടുത്തു.
Comments