DISTRICT NEWS

കോർപറേഷൻ ഓഫിസിൽ വ്യാജരേഖയുണ്ടാക്കി ജനന സർട്ടിഫിക്കറ്റ് തിരുത്താനും ശ്രമം

കോഴിക്കോട് കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ വ്യാ​ജ സീ​ൽ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന് ക​ച്ച​വ​ട ലൈ​സ​ൻ​സു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തി​നു പി​ന്നാലെ വ്യാ​ജ സീ​ല​ടി​ച്ച് രേ​ഖ​യു​ണ്ടാ​ക്കി ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​നും ശ്ര​മം. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും കോ​ർ​പ​റേ​ഷ​ൻ ടൗ​ൺ പൊ​ലീ​സി​ൽ വി​ശ​ദ​മാ​യ പ​രാ​തി ന​ൽ​കി​യ​താ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ സി ​പി മു​സ​ഫ​ർ അ​ഹ​മ്മ​ദ് അ​റി​യി​ച്ചു.

ക​ച്ച​വ​ട ലൈ​സ​ൻ​സ് കി​ട്ടാ​നാ​യി വ്യാ​ജ സീ​ലു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ നേരത്തതെ ​ന്നെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും  കൂ​ടു​ത​ൽ വി​ശ​ദ​മാ​യ പ​രാ​തി വീ​ണ്ടും ന​ൽ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും വ്യാ​ജ സീ​ലു​ണ്ടാ​ക്കി​യ​ത് കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രേ ഏ​ജ​ന്റാ​ണെ​ന്നും ക​ണ്ടെ​ത്തി.

റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ സീ​ൽ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​ന് ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് നേ​ടാ​ൻ ശ്ര​മി​ച്ച​താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്റെ വ്യാ​ജ​സാ​ക്ഷ്യ​പ​ത്രം ത​യാ​റാ​ക്കി ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ തി​രു​ത്ത​ൽ ന​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഒ​രു ത​വ​ണ തി​രു​ത്ത​ൽ ന​ട​ത്തി​യ സ്ത്രീ​യെ ഓ​ഫി​സി​ൽ​നി​ന്ന് മ​തി​യാ​യ രേ​ഖ​യി​ല്ലാ​തെ തി​രി​ച്ച​യ​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച ഇ​വ​ർ തി​രു​ത്ത​ലി​നു​ള്ള സാ​ക്ഷ്യ​പ​ത്ര​വു​മാ​യി വീ​ണ്ടു​മെ​ത്തി​യ​ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​പ്പി​ട്ട ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ അ​ഞ്ചു കൊ​ല്ലം മു​മ്പ് വി​ര​മി​ച്ച​താ​ണെ​ന്നും വ്യാ​ജ രേ​ഖ​യാ​ണെ​ന്നും ക​ണ്ടെ​ത്തി.

10,000 രൂ​പ കൊ​ടു​ത്താ​ണ് ഏ​ജ​ന്റ് രേ​ഖ ന​ൽ​കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കു​തി​ര​വ​ട്ടം വാ​ർ​ഡി​ലെ വീ​ടി​ന്റെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ലോ​ഡ്ജ് ന​ട​ത്താ​ൻ ലൈ​സ​ൻ​സ് ത​ര​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​താ​ണ് ബു​ധ​നാ​ഴ്ച ക​ണ്ടെ​ത്തി​യ​ത്.

സ്ത്രീ​യു​ടെ പേ​രി​ൽ ലോ​ഡ്ജ് ന​ട​ത്താ​നു​ള്ള അ​പേ​ക്ഷ​യി​ൽ വീ​ടി​ന് ഹോ​സ്റ്റ​ലെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി വ്യാ​ജ സീ​ലും ഒ​പ്പു​മി​ട്ട് അ​പേ​ക്ഷ ന​ൽ​കി​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​റ്റം ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി ഫ​യ​ലു​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. സം​ഭ​വ​ങ്ങ​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കും.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button