ജാമിയമില്ലിയ പോലീസ് അക്രമം; ഡി.വൈ.എഫ്.ഐ. ട്രെയിൻ തടഞ്ഞു

 

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധിച്ച ജാമിയമില്ലിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഉപരോധിച്ചു. രാത്രി 10.40-ന് എത്തിയ മലബാർ ‍എക്സ്പ്രസ് തീവണ്ടിയാണ് തടഞ്ഞത്. മുപ്പതോളം പ്രവർത്തകർ പ്രകടനമായി റെയിൽവേ സ്റ്റേഷനിൽ എത്തി. പോലീസ് ഇവരെ തടഞ്ഞെങ്കിലും വകവെക്കാതെ റെയിൽവേ സ്റ്റേഷനുള്ളിൽ കടന്ന പ്രവർത്തകർ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിൻറ് സെക്രട്ടറി പി. നിഖിൽ, ജില്ല സെക്രട്ടറി വി. വസീഫ്, പി. സുജിത്ത്, ആർ. ഷാജു, പ്രശോഭ്, റിവാറസ്, മുരളീധരൻ, ഫഹദ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ട്രെയിൻ തടഞ്ഞത്. ലിങ്ക് റോഡിൽനിന്ന് പ്രകടനമായാണ് പ്രവർത്തകർ ട്രെയിൻ തടയാനെത്തിയത്. ട്രെയിൻ തടയൽ 11 മണിയോടെ അവസാനിപ്പിച്ചു.

Comments

COMMENTS

error: Content is protected !!