ക്ലബ്ബ് ഹൌസിൽ നിന്നൊരു പൊളി പാട്ട് പിറന്നു

കഴിഞ്ഞ മൂന്നുമാസത്തോളമായി സജീവമായ ‘പാതിരപ്പാട്ട്’ എന്ന ക്ലബ്ബ് ഹൗസ് കൂട്ടായ്മയിൽ നിന്നും ഒരു സംഗീത ആൽബി പിറന്നു. സംഗീതമിഷ്ടപ്പെടുന്ന ഒരുപറ്റം പേർ നിത്യേന ഒത്തുച്ചേർന്ന് പാട്ടും പാട്ടുവിശേഷങ്ങളുമൊക്കെ ചർച്ച ചെയ്യുന്ന ഒരിടമാണ് പാതിരാപ്പട്ട് എന്ന ക്ലബ്ബ് ഹൗസ് വേദി. പാട്ടുകാരും സംഗീതസംവിധായകരും ഗാനരചയിതാക്കളുമൊക്കെയായി നിരവധി പ്രതിഭകൾ ഇവിടെയുണ്ട്. പതിവു കൂട്ടുകൂടലിന് ഇടയിൽ നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവ്വതിയാണ് ‘പാതിരാപ്പാട്ട്’ ക്ലബ്ബിലെ അംഗങ്ങൾക്കുമുന്നിൽ കൂട്ടായ്മക്കുള്ളിൽ നിന്നും ഒരു പാട്ട് എന്ന ആശയം മുന്നോട്ട് വെച്ചത്. പാതിരാപ്പാട്ടിലെ അംഗങ്ങൾ തന്നെ രചിച്ച്, സംഗീതസംവിധാനം നിർവ്വഹിച്ച് ഒരു പാട്ട് ഇതേ പ്ലാറ്റ്ഫോമിൽ കൂടി തന്നെ റിലീസ് ചെയ്യുക. വേറിട്ട ആ ആശയം മറ്റുള്ളവരും ഏറ്റെടുത്തതോടെയാണ് ‘കാണാതെ’ എന്ന ഗാനത്തിന്റെ പിറവി.

സോഷ്യൽ മീഡിയ അങ്ങനെ സർഗ്ഗാത്മക കൂട്ടായ്മകളുടെ ഒരു പുതു കാലം കൂടി ഇവിടെ സ്വന്തമാക്കുകയാണ്.

ക്ലബ് ഹൗസിലൂടെ പരിചയപ്പെട്ട, ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഷിൻസി നോബിളും സജീവ് സ്റ്റാൻലിയും ചേർന്നാണ് ഈ ഗാനം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഷിൻസിയുടെ വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് സജീവ് സ്റ്റാൻലി തന്നെയാണ്. പ്രശസ്ത സംഗീതജ്ഞരായ ശ്രീനിവാസ്, പാലക്കാട് ശ്രീറാം, ഹരീഷ് ശിവരാമകൃഷ്ണൻ, പ്രദീപ് സോമസുന്ദരം, വീത്ത് രാഗ് എന്നിവരുടെ സാന്നിധ്യത്തിൽ ജൂലൈ 24നായിരുന്നു ക്ലബ്ബ് ഹൗസിൽ ഗാനത്തിന്റെ പ്രകാശനം.

പാട്ട് കേൾക്കാം..

Comments

COMMENTS

error: Content is protected !!