ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്നു മോഷണം.

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു ഭഗവതി ക്ഷേത്രത്തിലെ സ്റ്റീൽ ഭണ്ഡാരം മോഷ്ടാക്കൾ കുത്തിതുറന്ന് പണം കവർച്ച ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിനു മുമ്പിലുള്ള മറ്റൊരുഭണ്ഡാരവും തുറക്കാൻ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. ഏകദേശം പതിനായിരത്തോളം രൂപ മോഷണം പോയതായി ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രഭാരവാഹികളുടെ പരാതിയെത്തുടർന്ന് പോലീസ് ക്ഷേത്രത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!