കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി സബ്ബ് പോസ്റ്റോഫീസിന് മുൻപിൽ ധർണ്ണ നടത്തി

നാളികേരത്തിന്റെ തലവില മുപ്പത്തിനാല് രൂപയായി നിശ്ചയിക്കുക, നാളികേര കർഷകരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി സബ്ബ് പോസ്റ്റോഫീസിന് മുൻപിൽ ധർണ്ണ നടത്തി.

സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മറ്റി സെക്രട്ടറി ടി കെ ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പി സി സതിഷ്ചന്ദ്രൻ അധ്യക്ഷനായി, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി കെ രവിന്ദ്രൻ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഇ അനിൽകുമാർ സ്വാഗതവും കെ കെ രവിത്ത് നന്ദിയും പ്രകടിപ്പിച്ചു പി കെ പ്രസാദ്, യു സന്തോഷ്കുമാർ, വി മുസ്തഫ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!