റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി

റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി. രാജ്യമാകെ തത്ക്കാല്‍ സേവനവും നഷ്ടപ്പെട്ടു. ഇന്നു രാവിലെ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍  സാധിക്കുന്നില്ല.

അടിയന്തര തത്ക്കാല്‍ സേവനം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് സെറ്റും ആപ്പും പ്രവര്‍ത്തനം നിലച്ചത്. സ്വകാര്യ സേവനതാക്കളെ ആശ്രയിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഐആര്‍സിടിസി സ്വന്തം സര്‍വീസ് എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

അടിയന്തരഘട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ലഭിക്കുന്ന തത്ക്കാല്‍ സേവനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐആര്‍സിടിസി ആപ്പും സൈറ്റും പ്രവര്‍ത്തനരഹിതമായത്. തകരാറിലായി മണിക്കൂറുകള്‍ക്കു ശേഷവും പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേക്ക് കഴിയുന്നില്ല.

സാധാരണ നിലയില്‍ 10 മണിക്കും 11 മണിക്കുമാണ് തത്കാല്‍ ടിക്കറ്റുകള്‍ റെയില്‍വേ ലഭ്യമാക്കുന്നത്. അതിനാല്‍ രോഗികള്‍ അടക്കമുള്ള അടിയന്തര യാത്രക്കാര്‍ക്കും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. സാധാരണ ടിക്കറ്റുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയാത്തതിന്റെ പ്രതിസന്ധി തുടരുകയാണ്. സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള പരിശ്രമത്തിലാണെന്ന പ്രാഥമിക വിശദീകരണമല്ലാതെ മറ്റൊരു വിവരവും റെയില്‍വേ ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല.

Comments
error: Content is protected !!