ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ആതിരയ്ക്ക് സ്വീകരണം നൽകി


ചേമഞ്ചേരി : പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച തിരുമുമ്പിൽ ആതിരയ്ക്ക് സ്വീകരണം നൽകി. ക്ഷേത്ര സരസ്വതി ദേവി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ.എം വി സത്യൻ അധ്യക്ഷത വഹിച്ചു.

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ഹെഡ്മിസ്ട്രസ് വിജിത പൊന്നാട ചാർത്തി. ക്ഷേത്ര ഊരാളൻ കാഞ്ഞിരക്കണ്ടി ദേവദാസൻ സ്നേഹോപഹാരം നൽകി. ശശികുമാർ പാലക്കൽ അനുമോദന പ്രസംഗം നടത്തി. ചലച്ചിത്ര – സീരിയൽ നടൻ ചന്തു ബാബുരാജ് ആശംസ അർപ്പിച്ചു. പി പി രാമചന്ദ്രൻ സ്വാഗതവും കെ വി രാജേഷ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!