വായനയുടെ വസന്തകാലം തീർക്കാൻ സ്കൂൾ അസംബ്ലിയിൽ ഇനി മുതൽ അമ്മമാർക്കും അവസരം

വായനയുടെ വസന്തകാലം തീർക്കാൻ സ്കൂൾ അസംബ്ലിയിൽ ഇനി മുതൽ അമ്മമാർക്കും അവസരം. പെരുവട്ടൂർ എൽ പി സ്കൂളിലെ അസംബ്ലി ഒരു മാസക്കാലം കഥകൾ പൂക്കുന്ന ഇടമാണ്. ജൂൺ 19 വായനാദിനം മുതൽ ദിവസേന അസംബ്ലിയിൽ ഒരു പുസ്തകം പരിചയപ്പെടും.

ആദ്യം അധ്യാപകരായിരുന്നെങ്കിൽ ഇപ്പോഴിതാ മികച്ച വായനക്കാരായ രക്ഷിതാക്കളാണ് കഥ പറയുന്നത്.പഞ്ചതന്ത്രം കഥകളും ആയിരത്തൊന്നു രാവുകളും കുട്ടികളു ടെ കൈയടി നേടി.സ്കൂൾ ലൈബ്രറിയിൽ അംഗത്വം നേടാൻ രക്ഷിതാക്കളും തയ്യാറായി വരുന്നു .


വിശേഷ ദിവസങ്ങളിൽ സമ്മാനമായി കൂട്ടുകാർക്ക് പുസ്തക സമ്മാനം നൽകാനും രക്ഷിതാക്കളുണ്ട്. അസംബ്ലിയിൽ ശ്രീമതി. ജിഷ പ്രസീദ് പഞ്ചതന്ത്രം കഥകൾ അവതരിപ്പിച്ചു.

 

 

Comments

COMMENTS

error: Content is protected !!