ഗതാഗത നിയന്ത്രണം

ദേശീയപാത 766 ല്‍ താമരശ്ശേരി ചങ്കം ജംഗ്ഷന്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 13 ) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കൊയിലാണ്ടി ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ചുങ്കം ജങ്ഷനില്‍  പ്രവേശിക്കാതെ പുതിയ ബൈപ്പാസ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടതാണ്. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍  കുടിക്കിലുമ്മാരം – കാരാടി റോഡ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!