ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പോര്‍ട്ടല്‍ തുറന്ന് കോഴിക്കോട് സർവ്വകലാശാല
കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷണ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ പോര്‍ട്ടല്‍ തുറന്നു. നിലവില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പട്ടിക, ഗവേഷണ ഗൈഡുമാരുടെ വിവരങ്ങള്‍, വിദ്യാര്‍ഥികളുടെ ഹാജര്‍നില, ഫെലോഷിപ്പ് വിതരണം എന്നിവയെല്ലാം ഇതുവഴി കൈകാര്യം ചെയ്യാം. ഭാവിയില്‍ പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയവും പോര്‍ട്ടല്‍ വഴിയാക്കുന്നത് ആലോചിക്കണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് പറഞ്ഞു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് പോര്‍ട്ടല്‍ ഒരുക്കിയത്.
ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ എം നാസര്‍ അധ്യക്ഷനായിരുന്നു. രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി എല്‍ ലജിഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ ടി റിലേഷ്, സെക്ഷന്‍ ഓഫീസര്‍ എം കെ മനോജന്‍, പ്രോഗ്രാമര്‍മാരായ രഞ്ജിമ രാജ്, വി എ ജാസ്മന്‍, ഷാര്‍ലെറ്റ് തോമസ്, വിദ്യാര്‍ഥി പ്രതിനിധികളായ സി എച്ച് അമല്‍, ലിജിന്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.