CALICUTDISTRICT NEWS

ഗാന്ധിജയന്തി വാരാഘോഷം: ജില്ലാതല ഉദ്ഘാടനം നാളെ

ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിക്കെതിരായ തീവ്രയജ്ഞ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം നാളെ (06/10/2022) രാവിലെ 10
മണിക്ക് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

നടക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി ബലൂണുകൾ പറത്തും . ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button