ഗുരുവായൂരപ്പന് മരതകം പതിച്ച സ്വർണ്ണ കിരീടം
പ്രവാസി വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ രവി പിള്ളയുടെ വക ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക് വച്ചു. സവിശേഷമായ ഒറ്റ മരതക കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടമാണ്. മകന്‍ ഗണേഷിന്റെ വിവാഹം നടക്കുന്നതിന് മുന്നോടിയാണ് സ്വര്‍ണം കിരീടം സമര്‍പ്പിച്ചത്. കിരീടം സമർപ്പിക്കുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം ഭാര്യ ഗീത രവി പിള്ളയും മകന്‍ ഗണേഷമുണ്ടായിരുന്നു.
കിരീടം 40 ദിവസം കൊണ്ടാണ് നിര്‍മ്മിച്ചത്. ഏഴേ മുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള നക്ഷി ഡിസൈനില്‍ കിരീടം പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് കിരീടം നിര്‍മ്മിച്ചത്. തിരുപ്പതി ബാലാജി ക്ഷേത്രം ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹം ഉള്‍പ്പടെയുള്ള ആടയാഭരണങ്ങള്‍ പണിത് പ്രശസ്തനായ പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിവാഹത്തോട് അനുബന്ധിച്ച് ഗുരുവായൂര്‍ കിഴക്കെ ഗോപുരനടയില്‍ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വലിയ അലങ്കാരങ്ങലാണ് ഒരുക്കുന്നത്. രാഷ്ട്രീയ- സിനിമ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ എത്തും.