ഗുരുവായൂരില്‍ വാഹന പൂജയ്ക്ക് ഹെലികോപ്റ്ററും
100 കോടിയോളം രൂപ മുടക്കിയാണ് രവി പിള്ള എച്ച് –145 ഡി 3 എയർ ബസ് വാങ്ങിയത്. . വൈകിട്ട് മൂന്നുമണിയോടെ അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ലാൻഡുചെയ്തത്. തുടർന്ന് ഹെലികോപ്ടർ ക്ഷേത്രത്തിന് അഭിമുഖമായി നിറുത്തിയശേഷം മുന്നിൽ നിലവിളക്കുകൾ കൊളുത്തിവച്ചു. അതിനുശേഷം ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിർവഹിച്ചു. ആരതി ഉഴിഞ്ഞ് മാലചാർത്തി കളഭം തൊട്ടതോടെ വാഹനപൂജ പൂർത്തിയായി. രവി പിള്ളയ്‌ക്കൊപ്പം മകൻ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി.ജി.കുമാർ തുടങ്ങിയവരും പൂജയിൽ പങ്കെടുത്തു. ഹെലികോപ്ടർ വാങ്ങിയതിനു ശേഷം പൂജയ്ക്കായി ഗുരുവായൂരിലേക്കാണ് രവിപിള്ള ആദ്യ യാത്ര നടത്തിയത്.
അഞ്ചു ലീഫുകളാണ് ഈ ഹെലികോപ്ടറിന്റെ പ്രത്യേകത. മെഴ്സിഡസ് ബെന്‍സിന്റേതാണ് രൂപകല്പന. കാവലിന് ഗുരുവായൂര്‍ പോലീസും രവിപിള്ളയുടെ സെക്യൂരിറ്റിക്കാരും ഉണ്ടായിരുന്നു.