Uncategorized
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടിന് ഇനി ഇ ഭണ്ഡാരവും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടിന് ഇനി ഇ – ഭണ്ഡാരവും. എസ് ബി ഐയുടെ ഡിജിറ്റല്‍ ഭണ്ഡാരം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിൽ ദീപസ്തംഭത്തിനു സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ഭണ്ഡാരവും സ്ഥാപിച്ചിരിക്കുന്നത്.
ബാങ്ക് ജനറൽ മാനേജർ ടി.വിജയൻ ഇന്നു രാവിലെ 9ന് ഭണ്ഡാര സമർപ്പണം നടത്തി. ഭണ്ഡാരത്തിന് മുകളില്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിപാടുകള്‍ സൗകര്യം ക്ഷേത്രത്തില്‍ ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ഡിജിറ്റല്‍ ഭണ്ഡാരം സ്ഥാപിക്കുന്നത്.
Comments