SPECIAL

ഗോകുലനായി നാട് കൈകോർക്കുന്നു. കരൾ മാറ്റിവെക്കാൻ വേണ്ടത് നാൽപ്പതു ലക്ഷം


ഉള്ള്യേരി :ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ ആനവാതിൽ തേലപ്പുറത്ത് ഗോകുലന്‍ ( 37 ) കരള്‍ രോഗത്തിന്റെ പിടിയിലായി അത്യന്തം ഗുരുതരാവസ്ഥയിലാണ് എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെച്ചാൽ മാത്രമെ ഗോകുലനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയൂ എന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. 40 ലക്ഷം രൂപയോളം ചെലവുവരുന്നതാണ് ഈ ചികിത്സ. അമ്മയും , പ്രായമായ പിതൃസഹോദരിയും, ഭാര്യയും നാലുവയസ്സായ മകനും അടങ്ങിയ കുടുംബത്തിന്റെ ജീവിതം മുന്നോട്ടുപോയിരുന്നത് പത്രസ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരനായ ഗോകുലന്റെ വരുമാനം ഒന്നുകൊണ്ടു മാത്രമായിരുന്നു .

രോഗം ഗുരുതരമായതോടെ മാസങ്ങളായി ഗോകുലൻ ആശുപത്രിയുമായി കഴിയുകയാണ്. ജീവിതച്ചെലവുതന്നെ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന കുടുംബത്തിന്, ഭീമമായ ചികിത്സാചെലവ് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് . ഗോകുലന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സമാഹരിക്കുന്നതിനായി പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാനിധ്യത്തിൽ എം കെ രാഘവൻ എം പി, സച്ചിൻദേവ് എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത എന്നിവർ രക്ഷാധികാരികളായും മുസ്തഫ മജ്‌ലാൻ ചെയർമാനും ഇ എം ദാമോദരൻ(MOB.NO. 9946813795.) കൺവീനറും കൂവിൽ കൃഷ്‌ണൻ ഖജാൻജിയും ആയിക്കൊണ്ടുള്ള ചികിത്സാസഹായകമ്മറ്റി രൂപീകരിച്ച്‌ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കമ്മറ്റിയുടെ പേരിൽ ഉള്ള്യേരി ഫെഡറൽ ബാങ്കിൽ തുടങ്ങിയ AC. NO.19020100122743. IFSC. FDRL 0001902. അക്കൗണ്ടിലേക്കോ 8157851060 ഗൂഗ്ൾ പേ നമ്പറിലേക്കോ സുമനസ്സുകളുടെ സഹായങ്ങൾ എത്തിക്കണെമന്നു കമ്മറ്റി അഭ്യർത്ഥിച്ചു .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button