KERALAMAIN HEADLINES
ഗ്യാസ് സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി
പാചക വാതക വില വീണ്ടും വർധിപ്പിച്ചു. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകൾക്ക് 80 രൂപയും കൂട്ടി വില 1550 രൂപയായി.
പുതുക്കിയ വില ജൂലയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചക വാതക വില പുതുക്കുന്നത്. ഇന്ത്യയില്‍ ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് എൽപിജി സിലിണ്ടറുകളുടെ വിലയും കൂടുന്നത്.
ഫെബ്രുവരിയിൽ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി. ഫെബ്രുവരിയില്‍ മാത്രം പാചകവാതകത്തിന് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
Comments